Euro 2020- Ukraine beat Sweden 2-1 to set up QF Vs England
യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. ഉക്രെയ്‌നാണ് അവസാനമായി ക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തത്. എക്‌സ്ട്രാ ടൈമിലേക്കു നീണ്ട ആവേശകരമായ പ്രീക്വാര്‍ട്ടറില്‍ സ്വീഡനെ 2-1ന് അവര്‍ മറികടക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടാണ് ഉക്രെയ്‌നെ കാത്തിരിക്കുന്നത്.